Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

മലയാളി സ്റ്റാര്ട്ട്പ്പ് 'ഫ്രഷ് ടു ഹോമി'ലേക്ക് 900 കോടിയുടെ നിക്ഷേപമെത്തുന്നു

ബൈജൂസ് ആപ്പിനുശേഷം യുണി കോണ്‍ സ്റ്റാര്‍ട്ടപ്പാകാനുള്ള ചുവടുവയ്പുമായി മലയാളികള്‍ തുടങ്ങിയ മലയാളി സ്റ്റാര്‍ട്ടപ്പ് ആയ ഫ്രഷ് ടു ഹോം. പേര് പോലെ തന്നെ ഇറച്ചിയും മീനും ഫ്രഷ് ആയി ഓണ്‍ലൈന്‍ ഡെലിവറി നടത്തി ആരംഭിച്ച ആപ്പിലേക്ക് 900 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്സി) 'ഫ്രഷ് ടു ഹോമി'ല്‍ നിക്ഷേപം നടത്തുന്നത്. ഓഹരി മൂലധനമായിട്ടായിരിക്കും ഡിഎഫ്സി ഫ്രഷ് ടു ഹോമില്‍ ഫണ്ട് ഇറക്കുക. ഇത്തരത്തില്‍ ഡിഎഫ്‌സിയുടെ നിക്ഷേപമെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ഫ്രഷ് ടു ഹോമായിരിക്കും.



മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സംരംഭം ഇറച്ചിയും മീനും നല്‍കുന്നതോടൊപ്പം ആന്റിബയോട്ടിക് ഫ്രീ ചിക്കന്‍ എത്തിച്ചാണ് മലയാളി ഉപഭോക്താക്കള്‍ക്കിടയിലും താരമായത്. കടല്‍ മത്സ്യങ്ങള്‍, ചിക്കന്‍, മട്ടന്‍, റെഡി ടു കുക്ക് വിഭവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളില്‍ പച്ചക്കറിയും ഡെലിവറി നടത്തുന്നു.

കേരളത്തിന് പുറമെ മുംബൈ, ദില്ലി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഇടങ്ങളിലും ആപ്പിന് സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇയില്‍ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. നിക്ഷേപം സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഒദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


Post a Comment

0 Comments