Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

ദിവസവും അതിരാവിലെ നടന്ന് ആരോഗ്യം നേടാം



എന്നും അതിരാവിലെ നടക്കാൻ പോകുന്ന ആളുകളെ കണ്ടിട്ടില്ലേ? പുലർച്ചെ നടക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ??

 

എന്തെല്ലാം തിരക്കുകൾ ഉണ്ടെങ്കിൽ പോലും ചില ആളുകൾ ദിവസവും പുലർച്ചെയ്ക്ക് തന്നെ അലറാം വച്ചെണീറ്റ് തങ്ങളുടെ പ്രഭാത നടത്തത്തിനായി തിരക്കിട്ടിറങ്ങുന്നത് ശ്രദ്ധിച്ചിട്ടില്ലേ? "വെളുപ്പാൻ കാലത്തൊക്കെ ഇങ്ങനെ എണീറ്റ് നടക്കാനിറങ്ങാൻ ഇവന്മാർക്കൊക്കെ എന്തു കിറുക്കാണെന്ന്" മൂട്ടി വെയിലടിച്ചാൽ മാത്രം ഉറക്കമെഴുന്നേൽക്കുന്നവ ചോദിക്കും. എന്നാൽ ഈയൊരു പ്രവർത്തി ചെയ്യാ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? വ്യായാമം ചെയ്യുന്നത് ദിവസത്തിലെ ഏത് സമയത്താണെങ്കിലും ശരീരത്തിന് പ്രയോജനകരമാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. നടത്തവും അക്കൂട്ടത്തി ഏത് സമയത്തും ചെയ്യാൻ കഴിയുന്ന പ്രധാന വ്യായാമങ്ങളിൽ ഒന്നുതന്നെ.

പ്രഭാതനടത്തം നൽകുന്ന ഗുണങ്ങ

 

എന്നിട്ടും കൂടുതൽ ആളുകൾ നടക്കാനായി അതിരാവിലെയുള്ള സമയം തന്നെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ഈ നടത്ത സമയം അതിരാവിലെ ആക്കിയാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നതിനെ പറ്റി അറിയാമോ? ഒരു ദിവസത്തെ നിങ്ങളുടെ മുഴുവൻ അലസതയും ക്ഷീണവും ഒഴിവാക്കുന്നതിൽ തുടങ്ങി നിങ്ങളുടെ കാർഡിയോ താളം മെച്ചപ്പെടുത്തിക്കൊണ്ട് മനസ്സിനും ശരീരത്തിനും അധിക നേട്ടങ്ങ നൽകുന്നതിന് വരെ രാവിലെയുള്ള ഈയൊരു പ്രവത്തി സഹായിക്കും. ഏതൊരാളും പ്രഭാത നടത്തമെന്ന വ്യായാമം ദൈനദിന ശീലമാക്കി മാറ്റിയെടുക്കേണ്ടതിന്റെ എല്ലാ കാരണങ്ങളെയും നമുക്കിന്ന് കണ്ടെത്താം.

 

ഉന്മേഷവും ഊർജസ്വലതയും ഇരട്ടിയാക്കാ

 

ദിവസത്തിലെ ഏത് സമയത്തു നടന്നാലും അത് നിങ്ങളുടെ ശരീരത്തിൽ നല്ല ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ എന്ന് നിങ്ങക്ക് വാദിക്കാം. എന്നിരുന്നാ തന്നെയും ഈ വ്യായാമത്തിൽ നിന്നും ലഭിക്കുന്ന ഗുണങ്ങൾ ഇരട്ടിയാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ നടത്ത സമയം പ്രഭാതങ്ങളിലേക്ക് പുനസ്ഥാപിക്കണം. അതിരാവിലെ ചെയ്യുന്ന ഈ വ്യായാമത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജവും ഉന്മേഷവും ദിവസം മുഴുവ നിങ്ങളുടെ കൂടെ ഉണ്ടാവും. മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്നത് വഴി ഏകാഗ്രത വർദ്ധിപ്പിക്കാ കഴിയുകയും ചെയ്യും. എത്ര കഠിനമായ പ്രശ്നങ്ങളേയും നേരിടാനും ഏറ്റെടുക്കാനുമുള്ള മനശക്തി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം

നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സമയം കൂടിയാണ് പ്രഭാത സമയം. തടസ്സങ്ങൾ കുറവായതിനാൽ തന്നെ പ്രഭാത നടത്തം ഏറ്റവും എളുപ്പകരമായിരിക്കും. പകൽസമയത്തെയും വൈകുന്നേരങ്ങളിലേയും തിരക്കു നിറഞ്ഞ വാഹന ഗതാഗതങ്ങ പുറത്തുവിടുന്ന പുകയും വായുമലിനീകരണവും നമ്മുടെ നഗരങ്ങളെ മുഴുവനിന്ന് ശ്വാസം മുട്ടിക്കുകയാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. പ്രഭാതത്തിൽ വാഹനഗതാഗതങ്ങളും വായു മലിനീകരണവും പൊതുവേ കുറവായിരിക്കും. തീർച്ചയായും ഈ സമയത്ത് നിങ്ങക്ക് ശുദ്ധവായു വേണ്ടുവോളം ലഭിക്കുകയും ചെയ്യും.

അന്തരീക്ഷ താപനിലയും ഈ സമയങ്ങളിൽ മികച്ചതായിരിക്കും. അതിനാൽ തന്നെ രാവിലെ വ്യായാമം ചെയ്യാൻ ഏറ്റവും സുഖപ്രദമായ സമയമാണ്. രാവിലെയുള്ള വ്യായാമ സമയം വൈകുന്നേരങ്ങളെ അപേക്ഷിച്ച് ഒരാളിലെ സഹിഷ്ണുതാ അളവിനെ മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ പറയുന്നു. അതിനാൽ പ്രഭാത നടത്ത സമയങ്ങളിൽ നിങ്ങൾക്ക് സ്വയം കൂടുത മുന്നോട്ട് പോകാനും കൂടുതൽ കലോറികൾ കത്തിച്ചു കളയാനും കഴിഞ്ഞേക്കും.

ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

 

പ്രമേഹം, തൈറോയ്ഡ്, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പ്രഭാത നടത്തം വളരെയധികം ഗുണം ചെയ്യുന്നുവെന്ന് പഠനങ്ങ തെളിയിച്ചിട്ടുണ്ട്. ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകളും കുറഞ്ഞ അളവിലുള്ള എച്ച്ഡിഎ കൊളസ്ട്രോളും ഉള്ള ഇത്തരം രോഗങ്ങളുടെ സംയോജനം മെറ്റബോളിക് സിൻഡ്രോമിലേക്ക് നയിക്കുന്നു, ഇതെല്ലാം ഹൃദ്രോഗത്തിന് വരേ കാരണമാകുന്നവയാണ് എന്ന് പറയപ്പെടുന്നു. ഒരു ആഴ്ചയിൽ രാവിലെ മൂന്ന് മണിക്കൂറെങ്കിലും നടത്തം പോലുള്ള എയ്‌റോബിക് വ്യായാമത്തിൽ ഏർപ്പെടുന്നത് മെറ്റബോളിക് സിഡ്രോം അടക്കമുള്ള രോഗങ്ങളുടെ സാധ്യത 50 ശതമാനം കുറയ്ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കുന്നു

 

2030 ആകുന്നതോടെ 98 ദശലക്ഷം ഇന്ത്യക്കാർ ടൈപ്പ് 2 പ്രമേഹത്തിന് ഇരയാകുമെന്ന് ദി ലാൻസെറ്റ് ഡയബറ്റിസ് & എൻ‌ഡോക്രൈനോളജി ജേണലി അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ, എല്ലാ ദിവസവും രാവിലെ 30 മിനിറ്റെങ്കിലും നടത്തം ശീലമാക്കേണ്ടതുണ്ട്. പ്രഭാത സമയത്തെ ഉന്മേഷ പൂർണമായ നടത്തത്തിലൂടെ നിങ്ങളുടെ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനാവും. രക്തത്തിലെ ഗ്ലൂക്കോസിനെ കൂടുത കാര്യക്ഷമമായി ഉപയോഗിക്കാൻ നടത്തം എന്ന വ്യായാമം നിങ്ങളെ സഹായിക്കുന്നു. ഒരാളുടെ ശരീരഭാരം കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. നിങ്ങളുടെ ശരീരത്തിലെ കലോറി വലിയ രീതിയിൽ കത്തിച്ചു കളയാൻ സഹായിക്കുന്ന പ്രഭാത നടത്ത വ്യായാമം ഇവിടെയും വളരെയധികം സഹായമാണ്.

മെറ്റബോളിസവും ദഹനവും മികച്ചതാക്കി മാറ്റാൻ: നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം നില മെച്ചപ്പെടുത്താ ഈയൊരു പ്രഭാത വ്യായാമം സഹായിക്കുമെന്ന് എന്ന് പല ഗവേഷണങ്ങളും ശുപാർശ ചെയ്യുന്നു. മികച്ച ഒരു കാഡിയോ വ്യായാമമാണ് നടത്തം. ഇത് രാവിലെ ചെയ്യുന്നതുവഴി വഴി ശരീരത്തിലെ ഉപാപചയ പ്രവത്തനങ്ങ വേഗത്തിലാക്കാൻ കഴിയും. രാവിലത്തെ പ്രഭാതഭക്ഷണത്തിനു ശേഷമുള്ള ദഹനപ്രക്രിയയെ കൂടുതൽ മികച്ചതാക്കാനും ഇതുവഴി സാധിക്കും.

 

വിഷാദത്തിനെതിരെ

 

ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വേഗത്തിൽ നടക്കുന്ന ശീലം വിഷാദരോഗം ബാധിച്ചവരെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്നാണ്. നിങ്ങളുടെ ഓർമ്മശക്തിയെ പരിരക്ഷിക്കുന്നതിനും നിങ്ങളുടെ വൈജ്ഞാനിക കഴിവുക മെച്ചപ്പെടുത്തുന്നതിനും നടത്തം സഹായിക്കും. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ തലച്ചോറിലേക്കുള്ള ഓക്സിജന്റെയും രക്തത്തിന്റെയും തിരക്ക് നിങ്ങളുടെ തലച്ചോറിനെ ജാഗ്രതപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 60 വയസ്സിനു മുകളിലുള്ളവരെല്ലാം പ്രഭാത നടത്തം ശീലമാക്കുന്നത് വഴി പ്രായമാകുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബന്ധപ്പെട്ട ഓർമ്മശക്തി കുറവിനെ പ്രതിരോധിക്കാ കഴിയുമെന്ന് പറയപ്പെടുന്നു.

മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നു

 

നിങ്ങളുടെ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ കുറച്ച് വ്യായാമം നേടാനുള്ള മികച്ച മാർഗ്ഗം എന്നതിനപ്പുറം, പ്രഭാത നടത്തം നിങ്ങൾക്ക് സന്തോഷം നകുകയും ദിവസത്തി ഉടനീളം ഒരു പോസിറ്റീവ് ടോൺ സജ്ജമാക്കുകയും ചെയ്യുന്നു. പ്രഭാത നടത്തം മാനസിക ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു എന്നതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകളുണ്ട്. ഈ വ്യായാമം എൻ‌ഡോ‌ഫിനുകളെ പുറപ്പെടുവിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന സന്തോഷകരമായ ഹോ‌മോണുകളാണിവ. ഇതി നിന്നു ലഭിക്കുന്ന ഊർജ്ജം ദിവസം മുഴുവനും നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

പ്രഭാത നടത്തം ഹൃദയത്തെ ശക്തമാക്കുന്നു

 

പ്രഭാത നടത്തത്തിനായി പതിവായി പോകുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും എന്ന് പറയപ്പെടുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തി, എല്ലാ ദിവസവും 30 മിനിറ്റ് നേരം വേഗത്തിൽ നടക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യതകളെ ഒരു പരിധിവരെ കുറയ്ക്കാനാവും. രക്തസമ്മർദ്ദവും ട്രൈഗ്ലിസറൈഡിന്റെ അളവും കുറയ്ക്കുന്നതിനും ദോഷകരമായ എൽഡിഎ കൊളസ്ട്രോളുകളെ ഇല്ലാതാക്കുന്നതിനുമെല്ലാം അര മണിക്കൂർ നീണ്ട ഈ സുവർണ്ണ പ്രഭാതവ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങൾ പുറത്താണ് നടക്കുന്നതെങ്കിൽ നടക്കാൻ സുഖപ്രദമായ ഒരു റൂട്ട് ഇതിനായി തിരഞ്ഞെടുക്കുക. തകർന്ന ഫുട്പാത്തുകളും കുഴികളുള്ള റോഡുകളുമെല്ലാം കഴിവതും ഒഴിവാക്കുക.

ദിവസവും രാവിലെ എത്രനേരം നടക്കണം?

 

എത്ര നേരം നടക്കണമെന്നത് ഓരോ വ്യക്തികളുടെയും ആരോഗ്യ സ്ഥിതിയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും എല്ലായ്പ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗതയുള്ള നടത്തം ശീലമാക്കണമെന്ന് ഡോക്ടർമാ ശുപാർശ ചെയ്യുന്നു. ഒരു പക്ഷെ ആദ്യം നടന്ന തുടങ്ങുമ്പോ ശാരീരിക വല്ലായ്മ ഒക്കെ അനുഭവപ്പെട്ടേക്കാം. ദീർഘനേരം നടത്തം തുടരാൻ നിങ്ങൾക്ക് കഴിയുന്നില്ലെന്ന് തോന്നുകയാണെങ്കി, തുടക്കത്തിൽ, ചെറിയ ലക്ഷ്യങ്ങൾ നൽകാ ശ്രമിക്കുക. അതായത് 10 മുതൽ 15 മിനിറ്റ് വരെ ആദ്യം നടക്കാൻ ശ്രമിക്കുക. സമയം ക്രമേണ വർദ്ധിപ്പിച്ചു കൊണ്ടുവരികയും ചെയ്യാം.

 

ശരീരഭാരം കുറയ്ക്കാൻ പ്രഭാതനടത്തം സഹായിക്കുമോ?

 

പ്രഭാത നടത്തം ഒരു നിശ്ചിതയളവിൽ കൊഴുപ്പും കലോറിയും കത്തിച്ചു കളയാൻ സഹായിക്കും. ഉയർന്ന ആർദ്രതയുള്ള വ്യായാമമായിരിക്കില്ല ഇതെങ്കിൽ തന്നെയും ദീർഘകാലാടിസ്ഥാനത്തി ഇത് ശരീരഭാരത്തിൻ്റെ തോതി തികച്ചും വ്യത്യാസമുണ്ടാക്കുന്നതാണ്.

നിങ്ങളുടെ ദിനചര്യയിൽ പ്രഭാത നടത്തം ഉൾപ്പെടുത്തേണ്ടതി്റെ പ്രധാന കാരണം ഇത് വളരെ എളുപ്പത്തി ചെയ്യാനാകുന്ന വ്യായാമം ആയതുകൊണ്ട് തന്നെയാണ്. ഇത് ചെയ്യാനായി വിലയേറിയ മെഷീനുകളോ ഫിറ്റ്നസ് സെന്ററിലെ അംഗത്വമോ ഒന്നും തന്നെ ആവശ്യമില്ല. അതുപോലെതന്നെ നിങ്ങളുടേതായ ദൈനംദിന ദിനചര്യകളൊന്നും പുനർനിമ്മിക്കേണ്ട ആവശ്യവുമില്ല. പ്രഭാത നടത്ത വ്യായാമശീലം ആരംഭിക്കാ ആകേ നിങ്ങൾക്ക് വേണ്ടത് കുറച്ച് പ്രചോദനവും ഒരു ജോഡി റണ്ണിങ്ങ് ഷൂസുകളും മാത്രമാണ്. അതിനാൽ തന്നെ ഇനി മുതൽ അലസത വെടിഞ്ഞ് മോണിങ്ങ് വാക്കിങ്ങ് തുടങ്ങാൻ തയ്യാറല്ലേ ?

Post a Comment

0 Comments